Header Ads Widget

News

10/recent/ticker-posts

ന്യൂ ഇന്ത്യ അഷ്വറൻസിന്‍റെ ഏറെ സ്വീകാര്യമായ ചില പദ്ധതികൾ

കവറേജിൽ മുൻപന്തിയിൽ നിൽക്കുന്നതിനാൽ ന്യൂ ഇന്ത്യ അഷ്വറൻസിൽ നിന്നുള്ള ഇൻഷ്വറൻസ് പദ്ധതികൾക്കെല്ലാം തന്നെ തനതു രീതിയിൽ പ്രയോജനകരമാണ്.ന്യൂ ഇന്ത്യ അഷ്വറൻസിന്‍റെ ഏറെ സ്വീകാര്യമായ ചില പദ്ധതികൾ പരിശോധിക്കാം.


Advertising: ന്യൂ ഇന്ത്യ ഗ്ലോബൽ മെഡിക്ലെയിം പോളിസി:   എട്ടു ലക്ഷം രൂപക്കോ അതിനു മുകളിലോ ഉള്ള തുകക്കുള്ള ആരോഗ്യ ഇൻഷ്വറൻസ് പദ്ധതി നിലവിൽ  എടുത്തിട്ടുള്ള ആർക്കും ന്യൂ ഇന്ത്യ ഹെൽത്ത് ഇൻഷ്വറൻസ് പോളിസിയെടുക്കാം. 18 വയസു മുതൽ 65 വയസുവരെയാണ് പ്രായപരിധി. ന്യൂറോ സർജറി, കാൻസർ സർജറി, ഹാർട്ട് വാൾവ് സർജറി, ബോൺമാരോ ട്രാൻസ്പ്ലാന്‍റ്, ലീവിങ് ഓർഗൻ ഡോണർ ട്രാൻസ്പ്ലാന്‍റ്, കൊറോണറി ആർട്ടെറി ബൈപാസ് ഗ്രാഫ്റ്റ് സർജറി തുടങ്ങി ചില പ്രത്യേക ചികിത്സകള്‍ക്കും ഈ പദ്ധതി പ്രകാരം സഹായം ലഭിക്കും. ഓൺലൈൻ ആയും അല്ലാതെയും മെഡിക്ലെയിം പദ്ധതി സ്വന്തമാക്കാവുന്നതാണ്.

ന്യൂ ഇന്ത്യ സീനിയർ സിറ്റിസൺ മെഡിക്ലെയിം പോളിസി: രാജ്യത്തെ എല്ലാ മുതിർന്ന പൗരൻമാർക്കും ഈ പദ്ധതിയുടെ പ്രയോജനം ലഭ്യമാണ്. 60 വയസിനും 80 വയസിനും ഇടയിലുള്ള ഇന്ത്യൻ പൗരൻമാരെ ലക്ഷ്യമിട്ടുള്ളതാണ് ന്യൂ ഇന്ത്യ സീനിയർ സിറ്റിസൺ മെഡിക്ലെയിം പദ്ധതി. ഇടവേള വരുത്താതെ പുതുക്കുകയാണെങ്കിൽ 90 വയസു വരെ പദ്ധതിയുടെ പ്രയോജനം ലഭ്യമാക്കാവുന്നതാണ്. 18 മാസത്തിനു ശേഷം നിലവിലുള്ള എല്ലാ വ്യവസ്ഥകളും പദ്ധതിക്കു കീഴിൽ വരുന്നതാണ്. ഓൺലൈനായി പദ്ധതി വാങ്ങുകയോ പുതുക്കുകയോ ചെയ്യാനുള്ള സൗകര്യം ലഭ്യമാണ്. 

ന്യൂ ഇന്ത്യ ആഷാകിരൺ പോളിസി: ആശുപത്രിവാസം കൊണ്ടു ഒരു കുടുംബത്തിനുണ്ടാകുന്ന ചെലവുകള്‍ നികത്താൻ ലക്ഷ്യമിട്ടു മാത്രം രൂപകൽപ്പന ചെയ്ത ഏറെ സ്വീകാര്യത നേടിയ ആരോഗ്യ ഇൻഷ്വറൻസ് പദ്ധതിയാണ് ന്യൂഇന്ത്യ ആഷാകിരൺ പോളിസി. ഇൻഷ്വർ ചെയ്ത വ്യക്തിക്ക് മതിയായ സംരക്ഷണം നൽകുന്നതിനോടൊപ്പം മാതാപിതാക്കൾക്കു വ്യക്തിഗത അപകട സംരക്ഷണവും ഈ പോളിസി നൽകുന്നു. ഓൺലൈനായി പോളിസി വാങ്ങുകയോ പുതുക്കുകയോ ചെയ്യാം. 

ന്യൂ ഇന്ത്യ ജന്‍ ആരോഗ്യ ഭീമ പദ്ധതി: ന്യൂ ഇന്ത്യ അഷ്വറൻസ് നൽകുന്ന ഏറ്റവും ഫലപ്രദമായ ആരോഗ്യ ഇൻഷ്വറൻസ് പദ്ധതികളിലൊന്നാണിത്. താഴ്ന്ന വരുമാനമുള്ളവർക്കു മെഡിക്കൽ കവറേജ് ഉറപ്പാക്കാനായി പ്രത്യേകം വിഭാവനം ചെയ്ത പദ്ധതിയാണിത്. രാജ്യത്തെ ഏതൊരു വ്യക്തിക്കും സ്വന്തമാക്കാവുന്ന ചെലവു കുറഞ്ഞ പദ്ധതിയാണ് ന്യൂഇന്ത്യ ജൻ ആരോഗ്യ ഭീമ.

ന്യൂ ഇന്ത്യ രാസ്ത ആപത്തി കവച് പോളിസി:  ന്യൂ ഇന്ത്യ അഷ്വറന്‍സ് നൽകുന്ന കാർ, ബൈക്ക് ഇൻഷുറന്‍സ് പദ്ധതികളിലൊന്നാണിത്. ഇൻഷുർ ചെയ്യുന്ന വ്യക്തികൾക്കു പരിപൂർണമായ കവറേജിനു പുറമെ പല തരത്തിലുള്ള ആനുകൂല്യങ്ങളും ഈ പദ്ധതി വാഗ്ദാനം ചെയ്യുന്നു. വിവിധ തരത്തിലുള്ള അപകടങ്ങൾ, കേടുപാടുകൾ, കവർച്ച എന്നിവയിൽ നിന്നുമുള്ള സംരക്ഷണമാണ് പോളിസി പ്രധാനമായും വിഭാവനം ചെയ്യുന്നത്. ഓണ്‍ലൈനായി ഈ പോളിസി സ്വന്തമാക്കുകയോ പുതക്കുകയോ ചെയ്യാം. 

ന്യൂ ഇന്ത്യ ഹൗസ് ഹോള്‍ഡേഴ്സ് പോളിസി: ഒരു വീട്ടുടമസ്ഥന്‍റെ ഇൻഷ്വറൻസ് സംബന്ധമായ എല്ലാ ആവശ്യങ്ങളും മുന്നിൽക്കണ്ടു രൂപകൽപ്പന ചെയ്ത പോളിസിയാണ് ന്യൂഇന്ത്യ ഹൗസ് ഹോൾഡേഴ്സ് പോളിസി, പത്തു ഭാഗങ്ങള്‍ അടങ്ങുന്നതാണ് ഈ പദ്ധതി. ഏതെല്ലാം ഭാഗങ്ങളാണ് ഉപയോക്താവ് തിരഞ്ഞെടുക്കുന്നത് എന്നതിനനുസരിച്ച് ആകർഷണമായ ഇളവുകളും സ്വന്തമാക്കാം.

Advertising: